Books

ഒച്ചയില്ലാത്ത ഒരു റ്റാറ്റ

സുകുമാരൻ ചാലിഗദ്ധ

കൊടഗിൽ പോയ ആദിവാസി കുടയില്ലാതെ തിരിച്ചുവന്നു, അഞ്ചെട്ടു നോട്ടുകൾ, പച്ചപത്തെട്ടു തുടുകൾ വെള്ള, സ്വപ്ന തുണിക്കടയിൽ നിന്നുമുള്ള കവറിൽ പൊതിഞ്ഞ രണ്ട് മുണ്ട്, രണ്ട് ഷർട്ട്, ഒരു തോർത്ത്, ഒരു ഹിന്ദിപ്പുതപ്പ്; കൈയിൽ ഒരു കവർ മിച്ചറായി, മക്കളുടെ ഓട്ടം ഉസൈൻ ബോൾട്ടിന്റെതുപോലെ, കെട്ടിപ്പിടിച്ചത് ധൃതരാഷ്ട്രനെപോലെ; നാണത്തോടും സന്തോഷത്തോടും ഭാര്യയുടെ കണ്ണുകൾ അടഞ്ഞുപോയി, അമ്മായമ്മയുടെ പണിത്തിരക്ക് കൂടി—അടുക്കള, മുറ്റം, അടുക്കള, മുറ്റം; കുട്ടികൾ കരുംമുറും, അയൽവീട്ടുകാരുടെ നോട്ടവും; വന്നല്ലേ? ഇന്ന് അടിപ്പൊളി, നാളെയും അടിപ്പൊളി, എല്ലാവരേയും കണ്ടു, മറ്റന്നാൾ പോകണം, ഇഞ്ചിക്ക് മണ്ണിടണം; അഡ്വാൻസ് കിട്ടി 500 രൂപ, ഭാര്യക്ക് 200, അമ്മായിക്ക് 50, കുട്ടികൾക്ക് മിട്ടായി, മൊതലാളി കണക്കു കൂട്ടീട്ടില്ല, കുട്ടികളുടെ മിട്ടായി തീർന്നിട്ടില്ല, ഭാര്യയുടെ മുഖം വീർന്നപോലെ; ജീപ്പ് വന്നു, കൊടഗെ കൊടഗെ… കാവിന് വരാം, ഒച്ചയില്ലാത്ത ഒരു ടാറ്റ.

Leave a Reply

Your email address will not be published. Required fields are marked *