എത്ര എഴുതിയാലും തീരാത്തതാണ് മലയാളി ഗൾഫ് പ്രവാസജീവിതം. നോവലിസ്‌റ്റായ ഷമീമ വളപട്ടണം നീണ്ട 27 വർഷം ഒമാനിൽ പ്രവാസിയായി ജീവിച്ച ആളാണ്. അവിടെ കണ്ട വൈവിധ്യാനുഭവങ്ങളും മനുഷ്യരും പ്രകൃതിയും ഒക്കെ ഈ നോവലിൽ അണിനിരക്കുന്നു. നമുക്കിടയിലെ ഏത് സാധാരണ വായനക്കാരുടെ ഹൃദയത്തെയും വൈകാരിക സന്ദർഭങ്ങളാൽ ഞെരുക്കുന്നു. സ്വാനുഭവപരമല്ലെന്ന് ആമുഖക്കുറിപ്പിൽ എഴുത്തുകാരി പറയുന്നുണ്ടെങ്കിലും കണ്ടതും കേട്ടതും പോലുള്ള അനുഭവപരിസരത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നു. അൻവർ, ഹസ്സനിക്ക, തയ്യൽക്കാരൻ കുമാരേട്ടൻ… ഇങ്ങനെ എത്രയോ കഥാപാത്രങ്ങളുടെ പരുക്കൻ ജീവിതമുഹൂർത്തങ്ങൾക്ക് വായനക്കാരെ അനുഭവ സാക്ഷിയാക്കുന്നു. നല്ല പാരായണക്ഷമത ഉള്ളതിനാൽ എളുപ്പം വായിച്ചു തീർക്കാവുന്ന നോവൽ.
ഷമീമ വളപട്ടണം-ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Reviews
There are no reviews yet.