ഷെരീഫിൻ്റെ നാട്ടുകാർ വിശപ്പിന് കത്തൽ എന്നാണ് പറയുക, വിശപ്പടക്കലിനെ കത്തലടക്കൽ എന്നും. അമൂർത്തമായതിനെ അപൂർവ ബിംബത്തിലൂടെ സമൂർത്തമാക്കുന്ന ഈ ഗ്രാമീണമായ വൈഭവം കത്തൽ എന്ന കവിതയിൽ മാത്രമല്ല എല്ലാ വാക്കിലും വരയിലും.
(കൽപ്പറ്റ നാരായണൻ)


Thilangunna Ilammanja
₹150.00 Original price was: ₹150.00.₹130.00Current price is: ₹130.00.
TITLE IN MALAYALAM : തിളങ്ങുന്ന ഇളംമഞ്ഞ
AUTHOR: K SHEREEF
CATEGORY: POEM
PUBLISHER: HARMONIUM PUBLICA
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPER BACK
PAGES: 100
ISBN: 978-93-5619-964-4
2 reviews for Thilangunna Ilammanja


MAECENAS IACULIS
Vestibulum curae torquent diam diam commodo parturient penatibus nunc dui adipiscing convallis bulum parturient suspendisse parturient a.Parturient in parturient scelerisque nibh lectus quam a natoque adipiscing a vestibulum hendrerit et pharetra fames nunc natoque dui.
ADIPISCING CONVALLIS BULUM
- Vestibulum penatibus nunc dui adipiscing convallis bulum parturient suspendisse.
- Abitur parturient praesent lectus quam a natoque adipiscing a vestibulum hendre.
- Diam parturient dictumst parturient scelerisque nibh lectus.
Scelerisque adipiscing bibendum sem vestibulum et in a a a purus lectus faucibus lobortis tincidunt purus lectus nisl class eros.Condimentum a et ullamcorper dictumst mus et tristique elementum nam inceptos hac parturient scelerisque vestibulum amet elit ut volutpat.
വിജയകുമാർ മുട്ടത്തിൽ –
വരകവിത
സ്കോച്ച് വിസ്കി പഴകി മൂക്കുന്നത് റം സൂക്ഷിച്ചിരുന്ന ഓക്ക് വീപ്പകളിലാണ്. കെ. ഷെരീഫ് എന്ന ചിത്രകാരന്റെ കവിതകൾ ഇങ്ങനെ വരശക്തിയുടെ ഭരണിയിൽ വീര്യംവെച്ച കാവ്യാനുഭവം: ‘തിളങ്ങുന്ന ഇളംമഞ്ഞ’. ഇടം-വലം വര-വരികൾ പൂത്തുതെഴുത്ത കുഞ്ഞൻ പുസ്തകം. പേരിൽ മാത്രം മഞ്ഞ പുരണ്ട, കറുപ്പിലും വെളുപ്പിലും തിളങ്ങുന്ന ഈ ഇളം ബുക്കിൽ പക്ഷേ, അനുഭൂതിയുടെ വർണസമൃദ്ധി. കാണുന്ന മാത്രയിൽത്തന്നെ സ്വന്തമാക്കാൻ തോന്നുന്ന ലാവണ്യച്ചെറുപ്പം. രൂപത്തിലെ ഈ “അപാകം” അതിലടങ്ങിയ കവിതകൾക്കുമുണ്ട്. ധ്യാന (zen) കവിതകളിലെ ലാളിത്യം; ആർജവം; ഭൂതോദയം; ശീഘ്രബോധോദയം… പുസ്തകവും കവിതകളും കവിയെപ്പോലെതന്നെ ആകാരത്തിൽ ചെറുത്. കവിതയും ലേഖനവും മുമ്പേയുണ്ട് ഷെരീഫിന്. എങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഇലസ്ട്രേഷനുകളിലൂടെയാണ് മലയാളിയുടെ മനസ്സിൽ ഷെരീഫ് ഇടംനേടിയത്.
ആനുകാലികത്തിലെ ഷെരീഫിന്റെ ഇലസ്ട്രേഷനുകൾ കവിതകൾക്കും കഥകൾക്കുമുള്ള ചിത്രഭാഷ്യങ്ങളാണെങ്കിൽ ഈ കവിതകൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിലേക്കുള്ള കിളിവാതിലുകളാണ്. ഇതിലെ ഒട്ടുമിക്ക കവിതകളും ദൃശ്യാനുഭവങ്ങളുടെ (ചിലപ്പോളൊക്കെ ശ്രവ്യാനുഭവങ്ങളുടെയും) കാവ്യാവിഷ്കാരങ്ങളാണ്. ശിലയിൽനിന്ന് ശില്പത്തെ വീണ്ടെടുക്കാൻ, അതിൽ അധികമായതുമാത്രം അടർത്തിമാറ്റുന്ന ശില്പിയെപ്പോലെയാണ് ധ്യാനകവി. ഒരു ദൃശ്യാനുഭവം പുന:സൃഷ്ടിക്കപ്പെടുന്നത്, അവശ്യം വേണ്ടുന്ന വാക്കുകളൊഴികെയുള്ള ഭാഷയുടെ മേദസ്സലിഞ്ഞ്, കാലത്തിന്റെ (ഇവിടെ കവിയുടെ) താപ ഭാര സമ്മർദത്തിൽ (വികാര-വിചാര) ഫോസിലായി മെലിയുമ്പോൾ. ‘ഞായറാഴ്ച’ എന്ന കവിത നോക്കുക:
“തെളിഞ്ഞ
ആകാശത്ത്
ഇളംകാറ്റിലാടുന്ന
മുരിങ്ങാക്കായ”
ഈ ഒരൊറ്റ ദൃശ്യാനുഭവത്തിൽ ഞായറാഴ്ചയെന്ന മുഴുവൻ അനുഭവവും ഉള്ളടങ്ങുന്നു, ശിലാരൂപം പൂണ്ട അസ്ഥിയിൽ ചരിത്രാതീതമായൊരു ഉരഗഭീമന്റെ അസ്തിത്വം അതിന്റെ മുഴുവൻ വലുപ്പത്തിൽ നമ്മളറിയുംപോലെ.
ചില കവിതകൾ ആദ്യവായനയിൽത്തന്നെ നമ്മുടെയും അനുഭവമാകും:
“റോഡിൽ
ചതഞ്ഞ പ്രാവിന്റെ
ചിറകിൽ
കാറ്റ്
ജീവനൂതുന്നു”
ഒറ്റവായനയിൽ നിങ്ങൾക്കത് സ്വാനുഭവമായില്ലെങ്കിൽ, രണ്ട്, മൂന്ന്, ഏറിയാൽ നാല് വായനകളിൽ അത് നിങ്ങൾ സ്മൃതിദൃശ്യമായി തിരിച്ചറിഞ്ഞിരിക്കും, തീർച്ച.
ധ്യാനകവിതയുടെ ജാലമാണത്. കവിഹൃദയജാലകം നിങ്ങളുടെ ഹൃദയത്തിലേക്ക് തുറക്കുന്ന ജാലം.
ഷെരീഫിലെ ചിത്രകാരൻ ഉമ്മയെ ഒരു നിറമായി അറിയുന്നതിന്റെ, ആ ഉമ്മ നമ്മുടെയും ഉമ്മയായി നമ്മൾ തിരിച്ചറിയുന്നതിന്റെ പേരാണ് ‘തീപ്പെട്ടിക്കളറ് ‘:
“പെരുന്നാളിന്
പുതിയ കുപ്പായമെടുക്കാൻ
പോകുമ്പോൾ
ഇഷ്ടം ചോദിച്ചാൽ
പതിവായി
ഉമ്മ പറയും
‘തീപ്പെട്ടിക്കളറ്’
പഴയകാല
മരത്തീപ്പെട്ടിയുടെ
പിറകിലൊട്ടിച്ച
കടലാസിന്റെ നിറം;
തീപ്പെട്ടിക്കളറ്.”
ഇടതുവശത്തെ വരകളും വലതുവശത്തെ വരികളും പലപ്പോഴും പരസ്പരം പൂരിപ്പിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ പരസ്പരം നോക്കിനിൽക്കുന്നുമുണ്ട്. ചിത്രങ്ങളിൽ കാണാത്ത നിറങ്ങൾ (അച്ചടിച്ച ചിത്രങ്ങളിൽ കാണാത്ത നിറങ്ങൾ ധ്യാനത്തിൽ തെളിയും) വരികളിൽ സമൃദ്ധമായി കാണാം. ചുവപ്പിനെ മെരുക്കുക ശ്രമമെന്നറിയുമ്പോൾ ഷെരീഫ് ‘ചുവപ്പ്’ എന്ന കവിതയെഴുതുന്നു. ‘മുല’ എന്ന കവിതയിലും ‘ശിശിരകാലം’ എന്ന കവിതയിലും ചിത്രകാരൻ വാക്കുകളെയും അക്ഷരങ്ങളെയും ചിത്രത്തിലേക്ക് പരാവർത്തനം ചെയ്യുന്നതു “കാണാം”:
“മുലയാണ്
മലയാളത്തിൽ
ഇഷ്ടവാക്ക്
മു
അതിന്റെ മുൾക്കൂർപ്പ്
ല
നിലാപ്പരപ്പ്.”
‘മലണം’ എന്ന കവിതയിൽ മരണത്തിന്റെ ജഡത വാഗ്രൂപത്തിൽ മലയ്ക്കുന്നതു കാണാം.
ഷെരീഫിന്റെ കവിതയിലുമുണ്ട്, അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലപ്പോഴും കടന്നുവരുന്ന മീനുകളുടെ ചാകര. പിന്നെ പക്ഷികളും.
എട്ടാം പുറംതൊട്ട് തൊണ്ണൂറ്റൊന്നാം പുറം വരെ ഇടംപുറങ്ങൾ ചിത്രത്തിനു മാത്രമാണ് നൂറു പേജുള്ള ഈ പുസ്തകത്തിൽ.
മറുത്തു തോന്നിയത് രണ്ടു കാര്യങ്ങൾ. ചില കവിതാനാമങ്ങൾ താഴെ വരികളിൽ ആവർത്തിക്കുന്നത് ആ കൃശകാവ്യങ്ങൾക്ക് താങ്ങാനാവാത്ത ഭാരമായി.
‘മൺഹൃദയം’
ഏറെ നാളായി
വളരുന്നു
കുളിമുറിയുടെ ചുവരിൽ
ഹൃദയരൂപമുള്ള
ചെറുവേട്ടാളൻ കൂട്.
എന്ന കവിത അവയിലൊന്ന്.
ദൃശ്യമായനുഭവിച്ച് ആശയമായി ആവിഷ്കരിക്കുന്നതിലെ ഭംഗിയും മികവും ആശയങ്ങളെ നേരിട്ടവതരിപ്പിക്കുന്ന കവിതകളിൽ നഷ്ടമാകുന്നതുപോലെയും തോന്നി.
കണ്ടും വായിച്ചും ധ്യാനാനുഭവം നേടാൻ, ‘തിളങ്ങുന്ന ഇളംമഞ്ഞ’യുടെ നേർത്ത സാന്നിധ്യം നിങ്ങളെ സഹായിക്കും. (ധ്യാനം എന്നതിന് അതീന്ദ്രിയമായ ഈശ്വരാനുഭവം എന്നോ മനസ്സർപ്പിച്ചു ചെയ്യുന്ന ഈശ്വരാരാധന എന്നോ “തിളങ്ങുന്ന ഇളം മഞ്ഞ” എന്ന നിഘണ്ടുവിൽ അർഥമില്ല.) ജീവിതത്തെ കൂടുതൽ വേദനയിലറിയാൻ അതു നിങ്ങളെ സഹായിച്ചേക്കും. “അസ്വസ്ഥകരമായ ഒരേ ദ്രവ്യത്തെ നീറ്റുകയാണിയാൾ ചിത്രമായും കവിതയായും”
എന്ന് അവതാരികയിൽ കല്പറ്റ. ” ആമകളെ സ്നേഹിക്കാൻ അവ ആമകളാണെന്നതിൽക്കൂടുതൽ ഒരു ന്യായവും ആവശ്യമില്ലെന്ന് പഠിപ്പിക്കുന്നൊരു കവിയെ പ്രത്യേകം സ്നേഹിക്കാൻ ഞാൻ എങ്ങനെയാണ് പഠിക്കേണ്ടത്!” എന്ന് അവതാരികയ്ക്കും മുൻപായി മേതിൽ.
വിജയകുമാർ മുട്ടത്തിൽ
സജയ് കെ.വി –
കവിതകളെ ഇഷ്ടപ്പെടാനുള്ള 82 കാരണങ്ങള്‍ അഥവാ ‘തിളങ്ങുന്ന ഇളംമഞ്ഞ’യുടെ ഉന്മാദം
ചിത്രകാരനായ കെ. ഷെരീഫിൻ്റെ ചെറുകവിതകളുടെ സമാഹാരമാണ് ‘തിളങ്ങുന്ന ഇളംമഞ്ഞ’. നിറങ്ങളുടെയും കാഴ്ച്ചകളുടെയും ഹൈക്കുവിന്റെയും സുഖകരമായ ഉന്മാദത്തിൻ്റെയും ഉന്മാദിയുടെ ജ്ഞാനത്തിന്റെയും സ്വപ്നത്തിന്റെയും ലോകം എന്ന് ഈ കവിതകളെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കവിത്വത്തിൻ്റെ ഭാരമോ ആടയാഭരണങ്ങളോ ഇല്ല ഇവയിൽ. താനെഴുതുന്നത് കവിതകളാണെന്ന ഭാവവുമില്ല. പ്രഖ്യാതരായ കവികളെഴുതുന്ന കവിതകളിൽ ഈയൊരു നൈർമ്മല്യം സന്നിഹിതമാവുക സാധ്യമല്ല. കാരണം അവരെന്തെഴുതിയാലും ആ വാക്കുകൾക്കു പിന്നിൽ ഒരു കവിയുടെ നിഴൽ കാണും. ഇവിടെയിതാ കവിത്വത്തിൻ്റെ കനത്ത പിൻനിഴലില്ലാതെ ഒരാൾ കവിതയിലൂടെ സഞ്ചരിക്കുന്നു. അനുഭവങ്ങൾക്ക് പേരിടും പോലെയോ അനുഭവങ്ങളിൽ നിന്ന് പേരുകൾ അഴിച്ചു മാറ്റും പോലെയോ അയാൾ എഴുതുന്നു. വിചിത്രതയുടെ ഒരുദ്യാനമാണ് ഷെരീഫ് നമുക്കു മുന്നിൽ തുറന്നിടുന്നത്. സാധാരണതയെ വിചിത്രതയുടെ വിഭൂഷകൾ നൽകി അലങ്കരിക്കുകയോ അനുഗ്രഹിക്കുകയോ ആണ് ഷെരീഫ്.
https://shorturl.at/44c1l
-സജയ് കെ.വി