“ആർ.എസ്. ശർമ്മ കണ്ടെടുക്കുന്നത്, ബാബറി മസ്‌ജിദിന്റെയും അയോധ്യയുടെയും ഭൂതകാലം മാത്രമല്ല, ഇന്ത്യയുടെ മതനിരപേക്ഷ വർത്തമാനത്തിന്റെയും ഭാവിയുടെയും ചരിത്രമാകെയാണ്. ജീവിക്കേണ്ട ഇന്നിനെ ജ്വലിപ്പിച്ച് നിർത്തുന്ന ചെറുതെങ്കിലും ഗംഭീരമായ ഒരു ചെറുത്തുനിൽപ്പെന്ന നിലയിലാണ് ആർ.എസ്. ശർമ്മയുടെ ലഘുകൃതി സംഘർഷനിർഭരമായ നമ്മുടെ കാലത്ത് ഏറെ ഗൗരവമാർജ്ജിക്കുന്നത്. സങ്കീർണവും സൂക്ഷ്‌മവുമായ കാര്യങ്ങളോട് സംവാദം നടത്താൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നുതന്നെയാണ് സാർത്രിനെ അനുസ്മരിപ്പിക്കുംവിധം ‘വർഗ്ഗീയചരിത്രവും രാമന്റെ അയോധ്യയും’ എന്ന ആർ.എസ്. ശർമയുടെ ഏറെ ശ്രദ്ധേയമായ കൃതി പ്രത്യേകം ആവിധം ചോദിക്കാതെതന്നെ ഫാസിസ്റ്റുകളോട് നിവർന്നുനിന്ന് ചോദിക്കുന്നത്. ‘രാമരാജ്യ’ത്തിൻ്റെ ശിലാസ്ഥാപനം നടന്നുകഴിഞ്ഞ ഒരു രാഷ്ട്രീയകാലാവസ്ഥയിൽ ആർ.എസ്. ശർമ്മയുടെ ഇംഗ്ലീഷിലുള്ള പുസ്‌തകത്തിൻ്റെ ഈ പരിഭാഷ വലിയൊരു പ്രതിരോധവും മതനിരപേക്ഷതയുടെ വൻ ചുവടുവെപ്പുമാണ്.”
– കെ.ഇ.എൻ.
“പ്രാചീന – മധ്യകാല ഇന്ത്യയുടെ ഭൗതികസംസ്കൃതിയെ പഠിക്കുന്നതിന് തെളിവുരൂപങ്ങൾ കണ്ടെടുക്കുകയും അവയെ ഭൗതികവാദ സമീപനം മുൻനിർത്തി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ പുതിയ സമീപനം ഉണ്ടാക്കിയ ചരിത്രകാരനാണ് ആർ.എസ്. ശർമ്മ. ഭൗതികവാദ ചരിത്ര സമീപനം മുൻനിർത്തി ഇന്ത്യൻ ചരിത്രരചനാശാസ്ത്രരംഗത്ത് ഒരു വൈജ്ഞാനിക കുടമാറ്റമാണ് ശർമ്മ ഉണ്ടാക്കിയത്.”
– ഡോ. കെ.എസ്. മാധവൻ

Reviews
There are no reviews yet.